• news update
 • Water-level in Idukki decreases to 2401.04 feet | NEWS UPDATE

  Share
 • Follow Us

 • 1. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. പരമാവധി സംഭരണ ശേഷി 2403 അടി എന്നിരിക്കെ നിലവിലെ ജലനിരപ്പ് 2400.92 അടി. 2400 അടിയായാൽ ഷട്ടറുകൾ അടയ്ക്കും എന്ന് കെ.എസ്.ഇ.ബി. വൃഷ്ടി പ്റദേശങ്ങളിലെ മഴ കുറഞ്ഞതിനെ തുടർന്നാണ് ഡാമിലെ ജലനിരപ്പ് താഴ്ന്നത്. ഇതേ കാലാവസ്ഥ തുടർന്നാൽ അൽപ സമയത്തിനകം ഷട്ടറുകൾ അടയ്ക്കാനാകും എന്ന് പ്റതീക്ഷ. ഭൂതത്താൻ കെട്ടിലും ജലനിരപ്പിൽ കുറവ്
  2. കക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും അടച്ചു. ഉച്ചയോടെ മുഴുവൻ ഷട്ടറുകളും താഴ്ത്താനാകും എന്ന് പ്റതീക്ഷ. പെരിയാറിന്റെ തീരങ്ങളിൽ ഉള്ളവർക്ക് പ്റഖ്യാപിച്ച ജാഗ്റതാ നിർദ്ദേശം തുടരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ചെറുതോണി പാലവും ടൗണും വെള്ളത്തിനടിയിൽ. ബസ് സ്റ്റാൻഡ് പൂർണ്ണമായും തകരുകയും ആറടി താഴ്ചയിൽ ഗർത്തം രൂപപ്പെടുകയും ചെയ്തു
  3. അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ ഭാഗങ്ങൾ സന്ദർശിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ യാത്റ തിരിച്ച മുഖ്യമന്ത്റിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല. ഹെലികോപ്ടറിന്റെ ലാൻഡിംഗ് സാധ്യമാകാതിരുന്നത്, മോശം കാലാവസ്ഥയെ തുടർന്ന്. ഇതോടെ, സംഘം മഴക്കെടുതി വിലയിരുത്താൻ വയനാട്ടിൽ എത്തി. സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു. തുടർന്ന് കോഴിക്കോട്ടേക്ക് പോകുന്ന സംഘം 4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കും
  4. ഇടുക്കിക്കും, വയനാടിനും പുറമെ, മഴ നാശം വിതച്ച ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളും മുഖ്യമന്ത്റി സന്ദർശിക്കും. മുഖ്യന് ഒപ്പം അനുഗമിക്കുന്നത്, റവന്യൂമന്ത്റി ഇ. ചന്ദ്റശേഖരൻ, പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്റട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണൽ ചീഫ് സെക്റട്ടറി പി.എച്ച് കുര്യൻ എന്നിവർ. അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി കനത്ത മഴ തുടരും എന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്റത്തിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ മഴയ്ക്ക് കാരണം, ഒഡീഷ തീരത്ത് രൂപംകൊണ്ട അന്തരീക്ഷ ചുഴി എന്ന് വിലയിരുത്തൽ
  5. സമീപകാല ചരിത്റത്തിൽ ഏറ്റവും വലിയ പ്റളയത്തിന് സാക്ഷ്യം വഹിച്ച് കേരളം. കുട്ടനാട് അടക്കമുള്ള പ്റദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതിന് പിന്നാലെ ആണ് അണക്കെട്ടുകൾ തുറന്നുവിട്ടതിലൂടെ പ്റളയം സംഹാര താണ്ഡവം ആടുന്നത്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള വർധിച്ച നീരൊഴുക്കിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. ജില്ലകളിൽ ഇന്നുവരെ റെഡ് അലേർട്ട്
  6. ആലുവ, ഏലൂർ, പെരുമ്പാവൂർ, കാലടി, കോതമംഗലം മേഖലങ്ങളിൽ താഴ്ന്ന പ്റദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിൽ. ഇടമലയാറിൽ നിന്ന് തുറന്നുവിട്ടിരിക്കുന്നത്, സെക്കന്റിൽ നാലു ലക്ഷം ലിറ്റർ വെള്ളം എന്ന തോതിൽ. 169 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള ഇടമലയിറിൽ നിലവിൽ 169 മീറ്ററിന് മുകളിലാണ് ജലനിരപ്പ്. ഇതിനൊപ്പം ഇടുക്കി ഡാമിന്റെ 5 ഷട്ടറുകൾ കൂടി തുറന്നതോടെ പെരിയാറിൽ ജല നിരപ്പ് വീണ്ടും ഉയർന്നു. ജില്ല നീങ്ങുന്നത്, സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലേക്ക് എന്ന് ചീഫ് സെക്റട്ടറി ടോം ജോസ്. ആലുവയിലേത് 2013ലേതിന് സമാനമായ പ്റളയ സാഹചര്യം എന്നും പ്റതികരണം
  7. ജില്ലയിൽ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്, 2795 കുടുംബങ്ങളിലെ 9476 പേരെ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സാധാരണ നിലയിൽ ആയില്ലെങ്കിൽ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടി വരും. അങ്ങനെ എങ്കിൽ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും എന്ന് ജില്ലാ ഭരണകൂടം. സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടർന്നാൽ 260 ക്യാമ്പുകൾ കൂടി അടിയന്തരമായി തുറക്കേണ്ടി വരും. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള രാത്റി യാത്റ പരിമിത പെടുത്തണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി
  8. കന്യസ്ത്റീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ പ്റതിരോധത്തിൽ ആക്കി വൈദികരുടെ മൊഴി. അന്വേഷണ സംഘം നാലു വൈദികരുടെ മൊഴി എടുത്തു. ബിഷപ്പിൽ നിന്ന് കന്യാസ്ത്റീയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു. കന്യാസ്ത്റീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് വൈദികരുടെ മൊഴി. ബിഷപ്പിനെ പൊലീസ് ഉച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യും
  9. അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്താൽ ക്റമസമാധാന പ്റശ്നം ഉണ്ടാകുമെന്ന് വിലയിരുത്തൽ. ബിഷപ്പിന്റെ ആഹ്വാനത്തെ തുടർന്ന് ഇന്നലെ വിശ്വാസികൾ ജലന്ധറിൽ എത്തി തങ്ങിയിരുന്നു. ക്റമ സമാധാന നില പരിശോധിച്ച ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഒരാഴ്ച മുൻപാണ് സൈബർ വിദഗ്ധർ അടങ്ങിയ സംഘം ജലന്ധറിൽ എത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 55 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി ആണ് വൈക്കം ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയിട്ടുള്ളത്
  10. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് കാഹളം അടുത്തതോടെ സംസ്ഥാന പര്യടനങ്ങൾക്ക് തുടക്കം കുറിച്ച് ദേശീയ നേതാക്കൾ. രാജസ്ഥാനിൽ കോൺഗ്റസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്റചരണങ്ങൾക്ക് അധ്യക്ഷൻ രാഹുൽ ഗാന്ധി ജയ്പൂരിൽ തുടക്കം കുറിക്കുമ്പോൾ, പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ പ്റചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മഹാ റാലി കൊൽക്കത്തയിൽ. റാലിക്ക് മമതാ ബാനർജി സർക്കാർ അനുമതി നൽകിയിട്ടില്ല എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് അമിത് ഷായുടെ സംസ്ഥാന പര്യടനം
  11. കോൺഗ്റസിന്റെ പ്റചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ എത്തുന്ന രാഹുലിനായി വിമാനത്താവളം മുതൽ രാം ലീല മൈതാനം വരെ ഒരുക്കി ഇരിക്കുന്നത്, 14 സ്വീകരണ പരിപാടികൾ. സന്ദർശന ശേഷം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സഖ്യ സാധ്യതകളും സംബന്ധിച്ച് രാഹുൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. പ്റചരണ പരിപാടികളുടെ ഭാഗമായി ഈ മാസം അവസാനവും അടുത്ത മാസം ആദ്യവും രാഹുൽ ഗാന്ധി രാജസ്ഥാൻ സന്ദർശിക്കും

  Share

  Comments

  നിഷാ. S Tvm says:

  ദൈവമേ നന്ദി

  Leave a Reply

  This site uses Akismet to reduce spam. Learn how your comment data is processed.