• news update
  • NEWS UPDATE | സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യത

    Thanks! Share it with your friends!

    Close
  • RSS TIME

  • കൊടുംചൂടില്‍ ചുട്ട് പൊള്ളി കേരളം. സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യത എന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൂട് 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. താപനില വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം എന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, പകല്‍ സമയം ചായ, കാപ്പി എന്നീ പാനിയങ്ങള്‍ ഒഴിവാക്കാനും ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശം. സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം തൊഴില്‍ സമയം ക്രമീകരിക്കണം എന്ന് തൊഴില്‍വകുപ്പും നിര്‍ദ്ദേശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരും പത്തനംതിട്ടയിലുമായി മൂന്ന് പേര്‍ സൂര്യാതാപമേറ്റ് കുഴഞ്ഞ് വീണ് മരിച്ചു. ഏഴ് പേര്‍ക്ക് ഇന്നലെ മാത്രം സൂര്യാതാപമേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ മഴ അകന്നു നില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാമേറ്റത്.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.