• latest news updates
  • NEWS UPDATE | സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എ.ടി.എം കവര്‍ച്ച

  • Share

  • Follow

  • സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എ.ടി.എം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി കവര്‍ന്നത് 35 ലക്ഷത്തോളം രൂപ. കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ കുത്തി തുറന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപയും ഇരുമ്പനത്തെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയും. രണ്ടിടത്തെയും മോഷണം സമാന രീതിയില്‍ എന്ന് പൊലീസ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ത്താണ് മോഷണം നടത്തിയത്
    എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചാണ് കവര്‍ച്ച നടത്തിയത്. 3 അംഗ കവര്‍ച്ചാ സംഘം എത്തിയത് പിക്കപ്പ് വാനില്‍ എന്നും ഇവര്‍ ഉത്തരേന്ത്യന്‍ സംഘം എന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, മുംബയിലും ബാങ്ക് തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ മുംബയ് നരിമാന്‍ പോയിന്റ് ശാഖയില്‍ നിന്ന് തട്ടിയെടുത്തത് 143 കോടി രൂപ. പണം തട്ടിയത് വിദേശത്ത് നിന്ന് ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത ശേഷം

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.