• latest news updates
  • NEWS UPDATE| സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  • Share

  • Follow

  • ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തിത്ലി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. ചുഴലിക്കൊടുങ്കാറ്റില്‍ തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറില്‍ ആയിരുന്നു. അതേ തുടര്‍ന്ന് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 800 മെഗാവാട്ടിന്റെ കുറവ്. കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം രാത്രി 11 വരെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.