• latest news updates
  • News Update | സി.ബി.ഐയിലെ അഴിമതി വിവാദത്തില്‍ രാകേഷ് അസ്താനയ്ക്ക് താത്കാലിക ആശ്വാസം

  • Share

  • Follow

  • സി.ബി.ഐയിലെ അഴിമതി വിവാദത്തില്‍ രാകേഷ് അസ്താനയ്ക്ക് താത്കാലിക ആശ്വാസം. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് എതിരായ കോഴ കേസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി. കോടതി ഉത്തരവ്, അഴിമതിക്കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രാകേഷ് അസ്താന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും. അത് വരെ തല്‍സ്ഥിതി തുടരണം എന്നും കോടതി
    സി.ബി.ഐയിലെയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെയും ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് തനിക്ക് എതിരായ സതീഷ് സനയുടെ പരാതി എന്ന് അസ്താനയുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അസ്താന കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് അസ്താനയ്ക്ക് എതിരായ കേസ്. സി.ബി.ഐ തലപ്പത്തെ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനു നരേന്ദ്ര മോദി ഇടപെട്ട് രണ്ട് ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയിരുന്നു

    Comments

    Ayesha Shaikh says:

    Appol inni jenangalkku evideyum reksha illa

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.