• latest news updates
  • News update | ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് എൻ.എസ്.എസ് രംഗത്ത്

  • Share

  • Follow

  • ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് എൻ.എസ്.എസ് രംഗത്ത്. വിശ്വാസികൾക്ക് എതിരായ പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യം എന്ന് എൻ.എസ്.എസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് അധാർമ്മികവും ജനാധിപത്യ വിരുദ്ധവും. പന്തളം കൊട്ടാരത്തേയും തന്ത്റി പ്റമുഖരേയും മുഖ്യമന്ത്റിയും മന്ത്റിമാരും അവഹേളിക്കുന്നു എന്നും ആക്ഷേപം. റിവ്യൂ ഹർജി നൽകാൻ സർക്കാർ തയ്യാറാവുന്നില്ല എന്നും കുറ്റപ്പെടുത്തൽ
    അതിനിടെ, ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കില്ല എന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യം അറിയിച്ചു കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്റീധരൻ പിള്ളയുടെ ഹർജിയിൽ. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്, 2061 പേർ. ഇന്നലെ രാത്റി മാത്റം പൊലീസ് പിടികൂടിയത് 700 പേരെ. 452 കേസുകൾ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്റകാരം അറസ്റ്റിലായവർ റിമാൻഡിൽ. 1500ഓളം പേരെ ജാമ്യത്തിൽ വിട്ടു എന്നും പൊലീസ്. നിലയ്ക്കലിൽ വാഹനം തടഞ്ഞ 12 സ്ത്റീകൾക്ക് എതിരെയും ജാമ്യമില്ലാ വകുപ്പു പ്റകാരം കേസ്.
    സുപ്റീംകോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ബാധ്യത എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അക്റമം നടത്തിയ കൂടുതൽ ആളുകൾക്ക് എതിരെ നടപടി ഉണ്ടാകും എന്നും മണ്ഡല കാലത്ത് എത്തുന്ന യുവതികൾക്ക് സുരക്ഷ ഒരുക്കാൻ പ്റത്യേക കമ്മിറ്റി രൂപീകരിച്ചു എന്നും വിശദീകരണം. മണ്ഡലകാലം നിയന്ത്റിക്കാനും പൊലീസിന് പ്റത്യേക പദ്ധതി. ശബരിമലയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകരേയും കർശനമായി നിരീക്ഷിക്കാൻ പദ്ധതി തയ്യാറാക്കുന്നത് കെ.എസ്.ആർ.ടി.സിയുമായി ചേർന്ന്. ദർശന സമയത്തെ നാല് മണിക്കൂർ വീതമുള്ള പ്റത്യേക ടൈം സ്‌ളോട്ടുകളായി തിരിച്ച് തീർത്ഥാടകരെ നിയന്ത്റിക്കും.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.