• latest news updates
  • News update | മുൻകൂർ ജാമ്യത്തിനായി ഉമ്മൻചാണ്ടിയും കെ.സി വേണു ഗോപാലും ഹൈക്കോടതിയിലേക്ക്

  • Share

  • Follow

  • സരിതയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഉമ്മൻചാണ്ടിയും കെ.സി വേണു ഗോപാലും ഹൈക്കോടതിയിലേക്ക്. ഇതിനായി ഇരുവരും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയതായി വിവരം. ഈ കേസുകൾക്ക് മാത്റമായി ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം. അതേസമയം, കോടതി മുമ്പാകെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി, പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്റൈംബ്റാഞ്ച്
    ഉമ്മൻചാണ്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്, പ്റകൃതി വിരുദ്ധ പീഡനം, വഞ്ചന എന്നീ കുറ്റങ്ങൾ. വേണുഗോപാലിന് എതിരെ മാനഭംഗം, സ്ത്റീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളും. എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു ആദ്യ ആലോചന. എന്നാൽ മുൻകൂർ ജാമ്യം തേടാൻ തീരുമാനിച്ചത്, പരാതിക്കാരിയുടെ മൊഴി ശക്തം ആയതു കൊണ്ട് എന്നും അതുകൊണ്ട് എഫ്.ഐ.ആർ റദ്ദാക്കുക ബുദ്ധിമുട്ടാണ് എന്നും നിയമോപദേശം ലഭിച്ചതിനെ തുടർന്ന്. നേതാക്കൾ നാളെയോ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കും എന്ന് വിവരം.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.