• news update
  • NEWS UPDATE | മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ഇടുക്കിയിൽ ഇറക്കാനായില്ല

    Share
  • Follow Us

  • തൊടുപുഴ: കനത്ത മഴ നാശം വിതച്ച ജില്ലകളിൽ ഹെലികോപ്ടറിൽ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയിൽ ഇറങ്ങാനായില്ല. ഇതേതുടർന്ന് വൈദ്യുതി മന്ത്രി എം.എം.മണിയുടേയും വനംമന്ത്രി കെ.രാജുവിന്റേയും നേതൃത്വത്തിലാകും ഇടുക്കിയിൽ അവലോകന യോഗം ചേരുക. ഇടുക്കിയിൽ ഇറങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുമുണ്ട്.

    Share

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.