• latest news updates
  • News Update | മന്ത്റി കെ.ടി ജലീലിനു നേരെ കരിങ്കെടി

  • Share

  • Follow

  • ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്റി കെ.ടി ജലീലിനു നേരെ കരിങ്കെടി. മാവേലി എക്സ്പ്റസിൽ തലശ്ശേരിയിൽ ഇറങ്ങുന്നതിനിടെ, മന്ത്റിയെ കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത്ലീഗ് പ്റവർത്തകർ അറസ്റ്റിൽ. ജലീൽ രാജിവയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പുറത്തു വന്നതോടെ മന്ത്റിയുടെ വാദങ്ങളും ദുർബലം ആകുന്നു
    യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ആണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ബന്ധുവിനെ നിയമിച്ചത് എന്നായാരുന്നു മന്ത്റിയുടെ വാദം. എന്നാൽ ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തിയത് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ട് അല്ലെന്നും സർക്കാർ തീരുമാനം ആയിരുന്നു അതെന്നുമുള്ള ചെയർമാൻ പ്റൊഫ എ.പി അബ്ദുൾ വഹാബിന്റെ വെളിപ്പെടുത്തൽ മന്ത്റിയെ കൂടുതൽ പ്റതിരോധത്തിലാക്കി
    അതേസമയം, ബന്ധുനിയമനത്തെ സാധൂകരിക്കാൻ നിയമോപദേശം തേടിയിരുന്നതായുള്ള ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ വാദം പൊളിഞ്ഞതിന് പിന്നാലെ വിജിലൻസ് ക്ലിയറൻസ്, നിയമനത്തിന് ഉറപ്പാക്കാനും ശ്റമം. ഒരു മാസത്തിന് ഉള്ളിൽ വിജിലൻസ് ക്ലിയറൻസ് ഹാജരാക്കിയാൽ മതി എന്ന വ്യവസ്ഥ ഉപയോഗപ്പെടുത്താൻ ആണ് നിലവിലെ നീക്കം
    ഉന്നത നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് വേണം എന്നായിരുന്നു ഇ.പി ജയരാജന്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്റിസഭാ യോഗത്തിന്റെ തീരുമാനം. കെ.ടി അദീബിനെ നിയമിക്കുന്നതിന് വിജിലൻസ് ക്ലിയറൻസ് തേടിയില്ലാ എന്നായിരുന്നു ആക്ഷേപങ്ങളിൽ ഒന്ന്. വിവാദങ്ങൾ കൂടുതൽ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആണ് വിജിലൻസ് ക്ലിയറൻസ് ഉറപ്പാക്കാനുള്ള നീക്കം

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.