• latest news updates
  • News Update | ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി

  • Share

  • Follow

  • ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ചിത്തിര ആട്ട ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് കോടതി നടപടി. കഴിഞ്ഞ മാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നികോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തനിക്ക് എതിരെ പൊലീസ് നിരത്തുന്ന തെളിവുകള്‍ കെട്ടുകഥ എന്ന് കെ. സുരേന്ദ്രന്‍. ഗൂഢാലോചനയില്‍ തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവുകള്‍ ഇല്ല എന്നും സുരേന്ദ്രന്‍
    4. ജാമ്യാപേക്ഷയില്‍ കെ. സുരേന്ദ്രന് എതിരെ ഹൈക്കോടതി നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. സുരേന്ദ്രന്‍ സുപ്രീം കോടതി വിധി മാനിച്ചില്ലെന്ന് കോടതി. പ്രതിഷേധ ദിനത്തില്‍ സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി എന്ന് ചോദ്യം. ശബരിമലയില്‍ ഭക്തര്‍കാട്ടുന്ന കാര്യമല്ല സുരേന്ദ്രന്‍ ചെയ്തത്. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആവില്ല എന്നും പരാമര്‍ശിച്ച കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

    Comments

    An Indian Citizen says:

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും,

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.