• news update
  • NEWS UPDATE | നിയമന വിവാദത്തില്‍ മറുപടിയുമായി മന്ത്രി എ.കെ. ബാലന്‍

  • നിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എ.കെ. ബാലന്‍. സുതാര്യം അല്ലാത്തത് ഒന്നും തന്റെ വകുപ്പില്‍ നടന്നിട്ടില്ല. മണിഭൂഷണെ സ്ഥിരപ്പെടുത്തിയത്, തികഞ്ഞ യോഗ്യതകളോടെ. പിന്നാക്ക വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ മണി ഭൂഷണെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. എല്ലാവരോടും കളിക്കുന്നത് പോലെ തന്നോട് വേണ്ടെന്നും മന്ത്രി ബാലന്‍. എ.കെ. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണി ഭൂഷണെ സ്ഥിരപ്പെടുത്തിയത് വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് എന്ന് ആയിരുന്നു പി.കെ ഫിറോസിന്റെ ആരോപണം. മണി ഭൂഷണെ കൂടാതെ യോഗ്യത ഇല്ലാത്ത മൂന്നുപേരെ കൂടി നിയമിച്ചു. സര്‍വീസ് റൂളില്‍ പറയുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത മൂന്നു പേരെയും സ്ഥിരപ്പെടുത്തിയത് മന്ത്രി ബാലന്‍ അറിഞ്ഞു കൊണ്ട്. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പുവച്ചതായി ഫിറോസ്. എല്ലാ നിയമനങ്ങളും റദ്ദാക്കി എ.കെ.ബാലനും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്തണം എന്നും പി.കെ. ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.