• latest news updates
  • News Update | ജെ.ഡി.എസിലെ മന്ത്റിമാറ്റത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം

  • Share

  • Follow

  • ജെ.ഡി.എസിലെ മന്ത്റിമാറ്റത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം. മന്ത്റിസ്ഥാനം വച്ചുമാറണം എന്ന ആവശ്യം ദേവഗൗഡ അംഗീകരിച്ചതായി സി.കെ നാണു. രണ്ടര വർഷത്തിനു ശേഷം മന്ത്റിയെ മാറ്റാം എന്ന ധാരണ ഉണ്ടായിരുന്നതായി ദേവഗൗഡയെ അറിയിച്ചു എന്നും സി.കെ നാണു. സംസ്ഥാന നേതാക്കളായ കെ.കൃഷ്ണൻ കുട്ടി, സി.കെ.നാണു എന്നിവരുമായാണ് പാർട്ടി ദേശീയ അധ്യക്ഷൻ ചർച്ച നടത്തിയത്
    5. നേരത്തെ കൃഷ്ണൻ കുട്ടിയെയും നാണുവിനെയും മാത്യു ടി. തോമസിനെയും ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ മാത്യു ടി. തോമസ് ചർച്ചയിൽ പങ്കെടുത്തില്ല. മാത്യു ടി. തോമസ് മന്ത്റിസ്ഥാനം രാജിവയ്ക്കണമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്ന ചർച്ച

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.