• latest news updates
  • News Update | ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് സൂചന

  • Share

  • Follow

  • രാജസ്ഥാനില്‍ 105 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് ടൈംസ് നൗ. ബി.ജെ.പിക്ക് കിട്ടുന്നത് 85 സീറ്റുകള്‍ മാത്രം. ഇന്ത്യ ടുഡെ സര്‍വേയിലും രാജസ്ഥാനില്‍ ഭരണം കോണ്‍ഗ്രസിന് എന്ന് സൂചന. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ആശ്വാസം ലഭിക്കുമ്പോള്‍ ഛത്തീസ്ഗഢില്‍ 46 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരം നിലനിറുത്തും. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് 35 സീറ്റുകള്‍ മാത്രം എന്നും ടൈംസ് നൗ എക്സിറ്റ് പോള്‍.
    4. എന്നാല്‍ സീ വോട്ടര്‍ സര്‍വേയില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് സൂചന. തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസ് 66 സീറ്റുകള്‍ നേടി ഭരണം നിലനിറുത്തും. കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുന്നത് 37 സീറ്റുകള്‍. തെലങ്കാനയില്‍ ബി.ജെ.പിക്ക് 7 സീറ്റുകള്‍ മാത്രം എന്നും ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം. മിസോറാമില്‍ എം.എന്‍.എഫ് 20 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എന്നും സര്‍വേ ഫലങ്ങള്‍.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.