• latest news updates
  • News Update | കാഴ്ചയുടെ കേരളോത്സവത്തിന് ഇന്ന് കൊടിയേറ്റം

  • Share

  • Follow

  • കാഴ്ചയുടെ കേരളോത്സവത്തിന് ഇന്ന് കൊടിയേറ്റം. സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ തിരി തെളിയും. പ്രളയാനന്തര സാഹചര്യത്തില്‍ അതിജീവനം എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ മേള. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത മുഖ്യ അതിഥി ആകും
    12. ആറ് ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോക സിനിമാ വിഭാഗത്തില്‍ 92 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളുമുണ്ട്. മത്സര വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവ പ്രേക്ഷക പ്രീതിക്കായി മാറ്റുരയ്ക്കും. അതീജീവനങ്ങളുടെ കഥ പറയുന്ന അഞ്ചു ചിത്രങ്ങള്‍ അടങ്ങിയ- ദ ഹ്യൂമന്‍ സ്പിരിറ്റ്- ഫിലിംസ് ഓണ്‍ റീബില്‍ഡിംഗ് ആണ് പ്രത്യേക വിഭാഗങ്ങളില്‍ ഒന്ന്.
    13. പ്രളയകാലത്ത് ജീവന്‍രക്ഷാ ദൗത്യത്തിനായി ഒരുമിച്ചു കൈകോര്‍ത്ത് കേരളത്തിന്റെ മഹനീയ മാതൃക വിഷയമാക്കിയാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം. നിശാഗന്ധിയില്‍ ഉദ്ഘാട ചടങ്ങിനു ശേഷം പ്രദര്‍ശിപ്പിക്കുന്ന- എവരിബഡി നോസ് ആണ് മേളയിലെ കാഴ്ചവിരുന്നിന് കഥ തുടങ്ങുക. ദിവസവും രാവിലെ 9 മുതല്‍ രാത്രി 11 വരെ തെട്ടടുത്ത ദിവസത്തെ ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാം.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.