• latest news updates
  • NEWS UPDATE | കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്റക്കാരനായി അമിത് ഷാ

  • Share

  • Follow

  • കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്റക്കാരനായി അമിത് ഷാ കേരളത്തിലേക്ക്. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ വിമാന മാർഗ്ഗം കണ്ണൂരിൽ എത്തുക ശനിയാഴ്ച. രാഷ്ട്റീയ സവിശേഷതകൾ കാരണം ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബി.ജെ.പി ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.ഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിൽ എത്തുക. പ്റധാനമന്ത്റിയുടെ സമയം ചോദിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നിശ്ചയിച്ചതിൽ അതൃപ്തി ഉണ്ടെങ്കിലും കണ്ണൂരിൽ എത്തുന്ന ആദ്യ യാത്റക്കാരനായി അമിത് ഷാ മാറുന്നതിന്റെ ആഹ്ലാദത്തിൽ ബി.ജെ.പി നേതാക്കൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദർശനം രാഷ്ട്റീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

    Comments

    Leave a Reply

    This site uses Akismet to reduce spam. Learn how your comment data is processed.